d

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ ഏഴാമത് എവർ ഗ്രീൻ ഹീറോ പ്രേംനസീർ പുരസ്കാരത്തിന് ചലച്ചിത്ര നടൻ രാഘവൻ അർഹനായി. 10001രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 24ന് വെെകിട്ട് 6ന് തെെക്കാട് ഗാന്ധിഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി പ്രശസ്തി പത്രവും നൽകും. മേയർ വി.കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോർജ് ഓണക്കൂർ, പാലോട് രവി, പുനലൂർ സോമരാജൻ, ഹരിലാൽ, പ്രമോദ് പയ്യന്നൂർ, ആർ.എസ് മുരുകൻ, കടയ്ക്കൽ രമേശ് തുടങ്ങിയവർ പങ്കെടുക്കും.