കാട്ടാക്കട: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യൂത്ത് കേരള എക്സ്‌പ്രസിൽ ആദ്യ റൗണ്ടിലെ പുരസ്കാരം പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥഥശാല ആൻഡ് കലാ സാംസ്‌കാരിക കേന്ദ്രത്തിന് ലഭിച്ചു. യുവജനക്ഷേമ കായിക വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പുരസ്‌കാരം സമ്മാനിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം സംസാരിച്ചു.
ഭാവനയ്ക്ക് വേണ്ടി സെക്രട്ടറി ഗംഗൻ ജോയിന്റ് സെക്രട്ടറി വിപിൻ, നിഖിൽ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ക ലാ കായിക സാമുഹ്യ സാംസ്കാരിക സേവന യുവജന ക്ഷേമ മേഖലകളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് അംഗീകാരം.