കാണാതായ ആളെപ്പറ്രിയും വിവരമില്ല.
കല്ലമ്പലം: കഴിഞ്ഞ എട്ടാംതീയതി രാവിലെ നാവായിക്കുളം വലിയ പള്ളിവളപ്പിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയതാകാമെന്ന് പരിശോധനയിലൂടെയും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക വിലയിരുത്തലിലും പൊലീസ് ഉറപ്പിച്ച് പറയുമ്പോഴും മരിച്ചയാളാരാണെന്ന് സ്ഥിരീകരിക്കാത്തിനാൽ ദുരൂഹത തുടരുന്നു.
അന്നേദിവസം രാവിലെ മുതൽ കാണാതായ കീഴാറ്റിങ്ങൽ സാബു വിലാസത്തിൽ പരേതരായ സാബുവിന്റെയും വത്സലയുടെയും മകൻ സവിന്റേതാണ് (24) കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹമെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചെങ്കിലും സവിന്റെ ഭാര്യ ഷാനു ഇത് സവിന്റേതല്ലെന്ന് ഉറപ്പിച്ച് പറയുന്നു. നാവായിക്കുളം ഐറ്റിൻച്ചിറയ്ക്ക് അമീപം വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. ദുബായിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു സവിൻ. വിവാഹത്തിനുശേഷം ദുബായിൽ പോയി കഴിഞ്ഞ എട്ടിന് രാവിലെയാണ് ലീവിന് തിരികെ നാട്ടിലെത്തിയത്. ഈ സമയം പനിക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് ഭാര്യ ഷാനു ചിറയിൻകീഴ് താലൂക്കാശുപത്രിയിലായിരുന്നു. ആശുപത്രിയിൽ നിന്നു ഭാര്യയെ നാവായിക്കുളത്തെ വാടക വീട്ടിൽ കൊണ്ടുവിട്ടിട്ട് പുറത്ത്പോയ സവിന്‍ ഇതുവരെ മടങ്ങിവന്നിട്ടില്ല. തൊട്ടടുത്ത വീട്ടിലെ സി.സി ടിവി കാമറയിൽ പത്തുമണിയോടെ സവിൻ വീട്ടിൽ നിന്നു പുറത്തു പോകുന്ന ദൃശ്യവുമുണ്ട്. 11 മണിയോടെ പള്ളിവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സവിന്റേതാണെന്ന് വിശ്വസിക്കാൻ ഷാനുവിനാകുന്നില്ല.
ചിത്രം : കാണാതായ സവിൻ