തിരുവനന്തപുരം: 13 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം ബൈപാസ് സംസ്ഥാനത്തെ പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബൈപാസ് യാഥാർത്ഥ്യമാക്കുമെന്ന വാഗ്‌ദാനമാണ് സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്ന ഘട്ടത്തിൽ പാലിക്കുന്നത്. ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് ജീവൻ നൽകി വേഗത്തിൽ പൂർത്തിയാക്കാനായി എന്ന അഭിമാനത്തോടെയാണ് സർക്കാരും പൊതുമരാമത്ത് വകുപ്പും ബൈപാസ് ഉദ്ഘാടനത്തിലേക്ക് കടക്കുന്നത്.
352 കോടി ചെലവ് പ്രതീക്ഷിച്ച ബൈപാസിന് 176 കോടി വീതം കേന്ദ്രവും സംസ്ഥാനവും നൽകണം. 2016 മേയ് 31 വരെ 34 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാനം ചെലവിട്ടത്. അതിന് ശേഷം ഇതുവരെ 80 കോടിയോളം രൂപ അനുവദിച്ചു. ബാക്കിതുക അന്തിമ ബില്ലിനൊപ്പം നൽകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.