തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എസ്.ബി.സി.എസ്.എ, സി.എെ.ടി.യു) 17ാമത് സംസ്ഥാന സമ്മേളനം ബി.ടി.ആർ ഭവനിൽ സി.എെ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി അരുൺ വി.എസ് റിപ്പോർട്ടും ട്രഷറർ ഷാജു.എ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരെ പേ കമ്മിഷനിൽ ഉൾപ്പെടുത്തുക, കോർപ്പറേഷന്റെ മുഴുവൻ ഓഫീസും കമ്പ്യൂട്ടർവത്കരിക്കുക, ഔട്ട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. യൂണിയൻ ഭാരവാഹികളായി ആനത്തലവട്ടം ആനന്ദൻ (പ്രസിഡന്റ്), അരുൺ വി.എസ് (ജനറൽ സെക്രട്ടറി), എ.ഷാജു (ട്രഷറർ), ബാലകൃഷ്ണൻ, വിജിത്, രാജേഷ്, ഭക്തികുമാർ (വെെസ് പ്രസിഡന്റുമാർ), എെ.ജി പ്രേംകുമാർ, സജീവ്, കാർത്തികേയൻ, ശ്രീലത (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.