പുതുക്കിയ പരീക്ഷ തീയതി
16ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - ഫുൾടൈം/റെഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) ഡിഗ്രി പരീക്ഷ (MBA 203 – Operations Research) 31ന് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) - 2016 അഡ്മിഷൻ - റെഗുലർ, 2015 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ, സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡേ മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്), സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകൾക്ക് 22 വരെ അപേക്ഷിക്കാം. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ കോഴ്സിന്റെ യോഗ്യത: പ്ലസ്ടു /പ്രീ -ഡിഗ്രി. കോഴ്സ് ദൈർഘ്യം: ആറ് മാസം. ഫീസ്: 15000 രൂപ. അപേക്ഷാ ഫീസ്: 100 രൂപ. ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ. സമയം: രാവിലെ 7 മുതൽ 9 വരെ.
സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ കോഴ്സിന്റെ യോഗ്യത: പ്ലസ്ടു /പ്രീ - ഡിഗ്രി. കോഴ്സ് ദൈർഘ്യം: മൂന്ന് മാസം. ഫീസ്: 6000 രൂപ. അപേക്ഷാ ഫീസ്: 100 രൂപ. ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ. സമയം: രാവിലെ 7 മുതൽ 9 വരെ. സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി. കോഴ്സ് ദൈർഘ്യം: ആറ് മാസം. ഫീസ്: 7500 രൂപ, അപേക്ഷാഫീസ്: 100 രൂപ. ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ മാത്രം. സമയം: രാവിലെ 10 മുതൽ വൈകിട്ട് 4 വരെ.
അപേക്ഷാ ഫോറത്തിന് സെനറ്റ് ക്യാമ്പസിലെ SBI ബ്രാഞ്ചിൽ A/C No. 57002299878 ൽ 100 രൂപ ഒടുക്കിയ രസീത് സഹിതം പി.എം.ജി ജംഗ്ഷനിലെ CACEE ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523.
ദേശീയ സെമിനാറുകൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 'മലയാളത്തിന്റെ അയ്യപ്പപണിക്കർ' എന്ന വിഷയത്തിൽ നടത്തുന്ന ത്രിദിന ദേശീയ സെമിനാർ സർവകലാശാല സെനറ്റ് ചേംമ്പറിൽ 15ന് ആരംഭിക്കും. അന്നേ ദിവസം പ്രബന്ധാവതരണം ഉണ്ടായിരിക്കും. 16ന് രാവിലെ 11ന് പ്രോ.വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ സെമിനാർ ഉദ്ഘാടനം നിർവഹിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ.കെ.എസ്. സീനത്ത് അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രാർ ഡോ.സി.ആർ. പ്രസാദ്, സിൻഡിക്കേറ്റ് അംഗം ഡോ.എസ്. നസീബ്, ഡോ.എസ്. പ്രശോഭൻ, ഡോ.ബി.വി. ശശികുമാർ എന്നിവർ ആശംസ അർപ്പിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൊഫസർ ഡോ.എ.എം. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്. സുജ കൃതജ്ഞതയും പറയും.
കാര്യവട്ടം ക്യാമ്പസിലെ ബയോ കെമിസ്ട്രി വകുപ്പിൽ 'Recent Biochemical Approaches in Therapeutics (RBAT-V,2019)' എന്ന വിഷയത്തെ ആസ്‌പദമാക്കി 23, 24, 25 തീയതികളിൽ ത്രിദിന ദേശീയ സെമിനാർ നടത്തും. ഹൃദ്രോഗം, അർബുദം, പ്രമേഹം, നാനോ ടെക്‌നോളജി, ടിഷ്യു എൻജിനിയറിംഗ്, ഇൻഫ്ളമേഷൻ, നാച്യുറൽ പ്രോഡക്ട് തെറാപ്പി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുളള പ്ലീനറി ലക്ചറുകൾ ഉണ്ടായിരിക്കും.