anusmaranam

വർക്കല: വർക്കല കോടതിയിലെ അഭിഭാഷകനും പൊതുപ്രവർത്തകനുമായിരുന്ന അഡ്വ. ജൂനുശ്രീനിവാസന്റെ ആറാം ചരമവാർഷികദിനത്തോടനുബന്ധിച്ച് സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. എസ്. സുന്ദരേശൻ ഉദ്ഘാടനംചെയ്തു. ശരണ്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ, പി.കെ. വിദ്യാധരൻ, കെ.എം. ലാജി, അജി എസ്.ആർ.എം, എസ്. രാജീവ്, അഡ്വ. പി.സി. സുരേഷ്, അഡ്വ. ബി.എസ്. ജോസ്, കെ. സൂര്യപ്രകാശ്, വി. സുനിൽ, വർക്കല സബേശൻ, നിധിൻനായർ, സതീശൻ തുരപ്പിൻമുഖം, അഡ്വ. ഹേമചന്ദ്രൻ, അരുൺകുമാർ എന്നിവർ സംസാരിച്ചു.