കല്ലമ്പലം : നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.എസിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും 53-ാം വാർഷികാഘോഷവും കഴിഞ്ഞ ദിവസം നടന്നു. ഇതോടൊപ്പം ഡോൾബി ഡിജിറ്റൽ സംവിധാനമുള്ള സ്കൂൾ തിയേറ്ററിന്റെയും, കുട്ടികളുടെ പാർക്കിന്റെയും, സി.സി.ടി.വി കാമറയുടെയും, കെ.ജി. സ്മാർട്ട് ക്ലാസ് റൂമുകളുടെയും ഉദ്ഘാടനം മുൻ എം.എൽ.എ വർക്കല കഹാർ, സി.ആർ.പി.എഫ് ചീഫ് കമാന്റർ എറിൻ വിൽഫ്രഡ്, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത്ബീവി, പൂർവ വിദ്യാർത്ഥിയും ഡി.സി .സി അംഗവുമായ അഡ്വ. റിഹാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. കുട്ടികളുടെ കലാപരിപടികൾക്ക് ശേഷം സമ്മാനദാനം സ്കൂൾ മാനേജർ ഡോ. തോട്ടയ്ക്കാട് ശശി നിർവഹിച്ചു.