നെടുമങ്ങാട്: ഹർത്താലിനോടനുബന്ധിച്ച് ആനാട്ടെ അക്രമം തടയാൻ ശ്രമിച്ച നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെയും പൊലീസുകാരെയും കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്‌ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കൃഷ്ണ വിലാസത്തിൽ കെ. രാജേന്ദ്രൻ ആശാരിയാണ് (40) പിടിയിലായത്. സി.ഐ സജിമോൻ, എസ്.ഐ മാരായ അനിൽകുമാർ, സലീം, ഷാഡോ എസ്.ഐ സിജു, ഷാഡോ ടീം അംഗങ്ങളായ ഷാജി, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നേരത്തെ അഞ്ച് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റുചെയ്തിരുന്നു.