തിരുവനന്തപുരം : ആറ്റുകാൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റും ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭരണസമിതി അംഗവുമായ ശിവസദനത്തിൽ എൻ.കെ. നാരായണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ മാധവിക്കുട്ടി. മക്കൾ: പ്രസന്നകുമാരി, ശ്രീകണ്ഠൻനായർ (ബാബു), പരേതനായ ഉണ്ണികൃഷ്ണൻ നായർ, സനൽകുമാർ (ജയൻ), പരേതനായ രാജശേഖരൻ നായർ. മരുമക്കൾ: പരേതനായ സുകുമാരൻനായർ, മീനാകുമാരി, രജനി, ബിന്ദു, ഗീത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.