കാട്ടാക്കട:നെയ്യാർഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് ചില്ലറ വിൽപന നടത്തുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുണ്ടുനട പാട്ടേക്കോണം വില്ലിയോട് വിനീത് (20), പള്ളിവേട്ട തടത്തരികത്ത് മഹേഷ് (21),തുണ്ടുനട നിരപ്പിൽ ഉണ്ണി എന്ന അജിത് (20) എന്നിവരെയാണ് നെയ്യാർഡാം എസ്.ഐ. ശ്രീകുമാറും സംഘവും ചേർന്ന് പിടികൂടിയത്. നെയ്യാർഡാം, പള്ളിവേട്ട, മൈലക്കര, ചാമവിളപ്പുറം എന്നിവിടങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് പൊതികൾ വിൽപന നടത്തുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു.പ്രതികളിൽ നിന്നും പൊതികളാക്കിയ 18 ഗ്രാം കഞ്ചാവും കണ്ടെടുത്തു.