കല്ലമ്പലം : പ്ളസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനോട് ചേർന്നുള്ള ചായ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരവാരം തോട്ടയ്ക്കാട് പണിക്കന്റെ വിള വീട്ടിൽ ലോഹിതദാസ്- സുജാത ദമ്പതികളുടെ മകൾ അതുല്യയുടെ (16) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുത്തച്‌ഛനാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ ആർ.ആർ.വി എച്ച്. എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. സഹോദരൻ: അമൽ കൃഷ്ണ. കല്ലമ്പലം പൊലീസ് കേസെടുത്തു.