തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​മ​ല​യ്‌ക്ക് ​സ​മീ​പം​ ​വ​ലി​യ​വി​ള​യിൽ ​മൂ​ന്ന് ​ക​ട​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​ക​ത്തി​ന​ശി​ക്കാനിടയായത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയം. കെ.എസ്.ഇ.ബിയുടെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെയും ഉദ്യോഗസ്ഥരെത്തി ഇന്ന് വിശദമായ പരിശോധന നടത്തും. ഇ​ന്ന​ലെ​ ​രാ​ത്രി​ 10​ മണിയോ​ടെ​ ​വ​ലി​യ​വി​ള​ ​-​ ​കു​ണ്ട​മ​ൺ​ക​ട​വ് ​റോ​ഡി​ൽ​ ​മു​സ്ലിം​ ​പ​ള്ളി​ക്ക് ​എ​തി​ർ​വ​ശമുള്ള ആ​ന​ന്ദ് ​ഇ​ല​ക്ട്രി​ക്ക​ൽ​സ് , സമീപത്തെ ടയർ കട, വളം ഡിപ്പോ എന്നിവയാണ് കത്തി നശിച്ചത്. ആനന്ദ് ഇലക്ട്രിക്കൽസിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ​
​തു​ട​ർ​ന്ന് ​സ​മീ​പ​ത്തെ​ ​ട​യ​ർ​ക​ടയിലേക്കും വ​ളം​ഡി​പ്പോ​യിലേക്കും​ തീ​ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.​ പൊ​ലീ​സും​ ​മൂ​ന്ന് ​യൂ​ണി​റ്റ് ​ഫ​യ​ർ​ഫോ​ഴ്സും​ ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​ന​ട​ത്തി​യ​ ​പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് ​തീ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.​ കടകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കടയുടമകളെത്തിയശേഷമേ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനാകൂവെന്ന് ഫയർഫോഴ്സ് അറിയിച്ചു. പ്ര​ധാ​ന​ ​റോ​ഡ​രി​കി​ലെ​ ​ക​ട​ക​ൾ​ക്ക് ​തീ​ ​പി​ടി​ച്ച​തോ​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​കാ​ട്ടാ​ക്ക​ട​ ​റൂ​ട്ടി​ൽ രാത്രി ​ ഒ​രു​മ​ണി​ക്കൂ​റോ​ളം​ ​​ഗ​താ​ഗ​തം​ ​സ്‌​തം​ഭി​ച്ചു.