തി​രു​വ​ന​ന്ത​പു​രം​:​ ​ദേശീയ​ ​പ​ണി​മു​ട​ക്കി​നി​ടെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​സ​മീ​പ​ത്തെ​ ​എ​സ്.​ബി.​ഐ​ ട്രഷറി ​ ​ശാ​ഖ​ ആക്രമിച്ച കേസിൽ ഇന്നലെ കീഴടങ്ങിയ ​ ​ആ​റ് ​എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു. ​ ​
ശ്രീ​വ​ത്സ​ൻ,​ ​അ​നി​ൽ​കു​മാ​ർ,​ ​ബി​ജു​രാ​ജ്,​ ​വി​നു​കു​മാ​ർ,​ ​സു​രേ​ഷ്ബാ​ബു,​ ​സു​രേ​ഷ് ​എ​ന്നി​വ​രാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​കീ​ഴ​ട​ങ്ങി​യ​ത്.​ ഇവരെ അറസ്റ്ര് ചെയ്യാത്തത് വിവാദമായിരുന്നു. ​എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​നേ​താ​വും​ ​ജി.​എ​സ്.​ടി​ ​വ​കു​പ്പി​ലെ​ ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ​ വിഭാഗത്തിലെ ഇ​ൻ​സ്പെ​ക്ട​റു​മാ​യ​ ​ ഇ. സു​രേ​ഷ് ​ബാ​ബു​വാ​ണ് ​അ​ക്ര​മം​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​തെ​ന്നും​ ​ജി.​എ​സ്.​ടി​ ​വ​കു​പ്പി​ലെ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​സു​രേ​ഷാ​ണ് ​ഓ​ഫീ​സ് ​അ​ടി​ച്ചു​പൊ​ളി​ച്ച​തെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​
ശ്രീ​വ​ത്സ​ൻ​ ​ട്ര​ഷ​റി​ ​ഡ​യ​റ​ക്ട​റേ​​​റ്റി​ലെ​യും​ ​ബി​ജു​രാ​ജ്,​ ​വി​നു​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ലെ​യും​ ​ജീ​വ​ന​ക്കാ​രാ​ണ്. ​ ​ഇ​തോ​ടെ​ 9​ ​പ്ര​തി​ക​ളി​ൽ​ 8​ ​പേ​ർ​ ​പി​ടി​യി​ലാ​യി.​ ​നേ​ര​ത്തെ​ ​പ്ര​തി​ചേ​ർ​ത്ത​ ​നി​കു​തി​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​അ​ജ​യ​കു​മാ​റി​ന്റെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​അ​ജ​യ​കു​മാ​ർ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ​മൊ​ഴി.​ ​നേ​ര​ത്തേ​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ശോ​ക​ൻ,​ ​ഹ​രി​ലാ​ൽ​ ​എ​ന്നി​വ​ർ​ ​ഇ​പ്പോ​ൾ​ ​റി​മാ​ൻ​ഡി​ലാ​ണ്.​ ​ഇ​രു​വ​രെ​യും​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​
​എ​സ്.​ബി.​ഐ​ ​മെ​യി​ൻ​ ​ശാ​ഖ​യ്ക്ക് ​മു​ക​ളി​ലെ​ ​സി​റ്റി​ ​ബ്രാ​ഞ്ചി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​സ​മ​ര​ക്കാ​ർ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞെ​ന്ന​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ​രാ​തി​യും ​ ​ഇ​ന്ന​ലെ​ ​പൊ​ലീ​സി​ന് ലഭിച്ചിട്ടുണ്ട്. ഇതിൽ അന്വേഷണം ആരംഭിച്ചതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു.