തിരുവനന്തപുരം: ബ‌ഡ്ജറ്രിലൂടെ രണ്ട് തവണ പ്രഖ്യാപിച്ച കൂലി വർദ്ധനവ് കുടിശ്ശിക സഹിതം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ( എ.ഐ.ടി.യു.സി) ഇന്ന് ഡി.പി.ഐ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി വിജ്ഞാപനം ഉടൻ നടപ്പിലാക്കുക, മിനിമം കൂലി 18,000 രൂപയായി നിശ്ചയിക്കുക എന്നിവയാണ് യൂണിയന്റെ മറ്റാവശ്യങ്ങൾ. എ.ഐ. ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്യും.