train-time

തിരുവനന്തപുരം: കളമശ്ശേരി മുതൽ അങ്കമാലി വരെ പാത നവീകരണം നടക്കുന്നതിനാൽ 17 മുതൽ അടുത്ത മാസം നാലുവരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 9.35ന് ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുറപ്പെടാൻ 2.20 മണിക്കൂർ വൈകും. അമൃത രാജ്യറാണി, മംഗലാപുരം - തിരുവനന്തപുരം, വെരാവേൽ - തിരുവനന്തപുരം, നിസാമുദ്ദീൻ രാജധാനി എക്സ് പ്രസ്. പാറ്റ്ന - എറണാകുളം തുടങ്ങിയ ട്രെയിനുകൾ ഒരു മണിക്കൂറിലേറെ വൈകും.