അരൂർ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ പഞ്ചായത്ത് പത്താം വാർഡ് ചന്തിരൂർ അഞ്ചടിയിൽ ബിനു രാഘവൻ (36) ആണ് മരിച്ചത്. തീരദേശ പാതയിൽ എഴുപുന്ന റെയിൽവേ സ്റ്റേഷന് വടക്ക് ചന്തിരൂർ വെളുത്തുള്ളി റെയിൽവേ ക്രോസിനു സമീപം ഇന്നലെ രാവിലെ ഏഴിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഭാര്യ: സുനിമോൾ,മകൾ: ശ്രീലക്ഷ്മി