hightech-class-room

തിരുവനന്തപുരം: സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിൽ നടപ്പാക്കിവരുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഒന്നാംഘട്ട അവസ്ഥാപഠനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. 4742 സ്‌കൂളുകളിലെ 60776 അദ്ധ്യാപകരിൽ നിന്നും 178871 വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക ചോദ്യാവലി ഉപയോഗിച്ച് നേരിട്ട് വിവരശേഖരണം നടത്തുകയായിരുന്നു.

1.79 ലക്ഷം കുട്ടികളിൽ വിവരശേഖരണം നടത്തിയതിൽ 92 ശതമാനം പേരും (1.61 ലക്ഷം) ക്ലാസ് മുറിയിൽ പ്രൊജക്ടർ, ലാപ്‌ടോപ്പ് എന്നിവ നന്നായി പ്രവർത്തിക്കുന്നു എന്ന് രേഖപ്പെടുത്തി. വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട് എന്ന് 43061 കുട്ടികൾ (25 ശതമാനം) രേഖപ്പെടുത്തിയിട്ടുണ്ട്.