തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വെറും രാഷ്ട്രീയ വാചക കസർത്ത് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തിയത്. കോൺഗ്രസും യു.ഡി.എഫും വിശ്വാസികളുടെ വികാരങ്ങൾക്കൊപ്പം നിലകൊണ്ടു. 2016 ഫെബ്രുവരിയിൽ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്.
ആർ.എസ്.എസും ബി.ജെ.പിയുമാണ് ഇരട്ടത്താപ്പ് കാണിച്ചത്. ആദ്യം യുവതീ പ്രവേശനത്തെ അംഗീകരിക്കുയും പിന്നീട് മുതലെടുക്കാൻ നിലപാട് മാറ്റുകയും ചെയ്തു.
ഇതൊക്കെ പറഞ്ഞ് മോദിക്ക് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.