കല്ലറ: ഭരതന്നൂർ നെല്ലിക്കുന്ന് അശ്വതി ഭവനിൽ സുരേന്ദ്ര രാജ് (58-മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. കോൺഗ്രസ് കല്ലറ ബ്ലോക്ക് കമ്മിറ്റി അംഗവും ഭരതന്നൂർ പട്ടികജാതി സഹകരണസംഘം പ്രസിഡന്റുമായിരുന്നു. റോഡിൽ തളർന്ന് വീണതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ കഴിയവേ ഇന്നലെ പുലർച്ചെയോടെയായിരുന്നു അന്ത്യം. ഭാര്യ സിന്ധു. മക്കൾ: രാഹു, രാഖി.