pvl

കാട്ടാക്കട:രണ്ട് വർഷത്തിനകം ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ.ശൈലജ.പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കെ എസ് ശബരീനാഥൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോ.എ സമ്പത്ത് എം പിമുഖ്യ പ്രഭാഷണം നടത്തി.ഐ.ബി.സതീഷ് എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു.ആദ്യ അഡ്മിഷൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് വി.കെ മധു നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി,ജില്ലാ പഞ്ചായത്തംഗം എൽ.പി.മായാദേവി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ,പങ്കജകസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻ നായർ, ഹാബിറ്റാറ്റ് എം.ഡി ജി.ശങ്കർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ മായാദേവി,വിജയദാസ് മണികണ്ഠൻ പഞ്ചായത്ത് സെക്രട്ടറി ജോസഫ് ബിജു,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.