car

കാട്ടാക്കട: ആമച്ചലിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടുമുറ്റത്തു നിന്ന ഗൃഹനാഥനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ആമച്ചൽ അമ്പലം വീട്ടിൽ രാജേന്ദ്രന്റെ വീടിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് കാർ ഇടിച്ചു കയറുകയായിരുന്നു. പൂമുഖ വാതിലിന് സമീപമെത്തി കാർ നിന്നു. ഈ സമയം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രാജേന്ദ്രനും മകളും. മംഗലയ്ക്കൽ സ്വദേശിയുടേതാണ് കാർ. ഡ്രൈവിംഗിൽ പരിചയക്കുറവുള്ള ഇയാൾ കാറിന്റെ ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.