മലയിൻകീഴ്: ആർദ്രം പദ്ധതി ആരോഗ്യമേഖലയുടെ സമഗ്രനേട്ടം ലക്ഷ്യമാക്കിയെന്ന് മന്ത്രി കെ.കെ. ശൈലജ. മലയിൻകീഴ് ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി പ്രഖ്യാപിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഐ.ബി. സതീഷ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. എൽ. സരിത, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ജെ. ഗിരിജ, മായാ രാജേന്ദ്രൻ, വി. വിജയകുമാർ, വി.എസ്. ശ്രീകാന്ത്, എൽ. അനിത, ബ്ലോക്ക് സെക്രട്ടറി കെ. അജികുമാർ എന്നിവർ സംസാരിച്ചു. മലയിൻകീഴിനെ സമ്പൂർണ എയ്ഡ്‌സ് സാക്ഷരതാ പഞ്ചായത്തായി മന്ത്രി പ്രഖ്യാപിച്ചു. പുതുതായി താലൂക്ക് ആശുപത്രിയിലൊരുക്കിയ ക്ലിനിക്കൽ ലബോറട്ടറി, മോഡുലാർ ഫാർമസി ബയോഗ്യാസ് പ്ലാന്റ്, കോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു