തിരുവനന്തപുരം: ശബരിമലയിലെ നടവരവിൽ മുൻവർഷത്തെ അപേക്ഷിച്ച് 94 കോടി രൂപയുടെ കുറവ്.166 കോടി 20 ലക്ഷമാണ് ഇത്തവണത്തെ വരവ്.തിങ്കളാഴ്ചത്തെ വരവ് പൂർണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവർഷം 260 കോടി 81 ലക്ഷം ലഭിച്ചിരുന്നു.
പൊലീസ് കണക്ക് പ്രകാരം ഈ സീസണിൽ 47ലക്ഷത്തിനും 50 നുമിടയിൽ തീർത്ഥാടകർ എത്തിയിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു.