വിഴിഞ്ഞം: തീരദേശ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് തങ്ങളുടെ സ്ഥലം ഏറ്റെടുത്ത സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പിന്റെ സ്ഥലം കൈയേറി കുടിലു കെട്ടി. 1995 ൽ സ്ഥലം ഏറ്റെടുത്തെങ്കിലും ആർക്കും നഷ്ടപരിഹാരം നൽകിയില്ലെന്നായിരുന്നു സമരക്കാരുടെ ആരോപണം. പൊലീസ് തുറമുഖ വകുപ്പും ഫിഷറീസ് വകുപ്പുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ആവശ്യങ്ങൾ പരിഹാരിക്കാമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു. എൻ.വി.നായർ, എസ്.ഐ. ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചർച്ച.