കോട്ടയം: ശബരിമല ദർശനത്തിന് എത്തിയ മൂന്ന് ഭക്തർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നൈ അമ്പട്ടൂർ ടി. വി.എസ് നഗർ സെക്കൻഡ് സ്ട്രീറ്റിൽ എം. എസ്. ഗോപാലൻ (72) ,ആന്ധ്രപ്രദേശ് കുർനൂൾ അഡോണി ശ്രീനിവാസ നഗറിൽ ലക്ഷ്മണ (57), തമിഴ്നാട് ഇൗറോഡ് സ്വദേശി ഷൺമുഖം (54) എന്നിവരാണ് മരിച്ചത്. ഗോപാലന് കരിമലയിൽ വച്ചും ലക്ഷ്മണയ്ക്ക് ശബരിമലയിൽ വച്ചുമാണ് ഹൃദയാഘാതം ഉണ്ടായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷൺമുഖത്തെ കരിമല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പസേവാസംഘം പ്രവർത്തകർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു.