പയ്യന്നൂർ: വീടുകയറി യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ 17പേർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പയിലെ 38കാരിയുടെ പരാതിയിലാണ് പെരുമ്പ സ്വദേശികളായ റമീസ്, ഷാമിൽ, കാദർ, ഷമ്മാസ്, ഷഹദാ ഹമീദ്, അൻസബ്, റിസ്വാൻ എന്നിവർക്കെതിരെയും മറ്റ് കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പരാതിക്കാരിയും മക്കളും മകന്റെ സുഹൃത്തും വീടിനകത്ത് ഇരിക്കവെ പ്രതികൾ സംഘടിതരായി എത്തി മാരകായുധങ്ങൾ കൊണ്ട് പരാതിക്കാരിയുടെ മകനെ ആക്രമിക്കുകയും തടയാൻ ചെന്ന മറ്റ് മക്കളെയും മകന്റെ സുഹൃത്തിനെയും അടിക്കുകയും പരാതിക്കാരിയെ തള്ളിയിട്ട് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.