പൂവാർ: ശ്രീനാരായണ ഗുരുദേവൻ ബാലാലയ പ്രതിഷ്ഠ നടത്തിയ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ 85-ാമത് വാർഷിക മഹോത്സവം ഫെബ്രുവരി ഒന്നിന് കൊടിയേറും.പത്തിന് ആറാട്ടോടെ സമാപിക്കും.
ഒന്നിന് രാവിലെ 8.30ന്പൊങ്കാല.8.45ന് പ്രഭാത ഭക്ഷണം. 9.15ന് കൊടിയേറ്റ്.12.30ന് സമൂഹസദ്യ. വൈകിട്ട് 6.50ന് താലപ്പൊലി ഘോഷയാത്ര.7ന് എം.വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശശി തരൂർ എംപി,കെ.ആൻസലൻ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാനടൻ ഇന്ദ്രൻസ് നിർവഹിക്കും. 8ന് സായാഹ്ന ഭക്ഷണം .രാത്രി 9.30ന് കൊല്ലം ശ്രുതിയുടെ ഗാനമേള.11ന് ഭാഗ്യ നറുക്കെടുപ്പ്. രണ്ടിന് രാവിലെ 6ന് ഹാലാസ്യ മാഹാത്മ്യ പാരായണം. 9ന് കലാമത്സരങ്ങൾ.12.30ന് സമൂഹസദ്യ.വൈകിട്ട് 7ന് നൃത്തനിശ.9.30ന് ച്ലങ്കയുടെ നാടകം-ചാക്യാർ.മൂന്നിന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ.2ന് ഉത്സവബലി.വൈകിട്ട് 5ന് ശിശുസമ്മേളനം.7ന് സംഗീതസദസ്സ്. രാത്രി 9.30ന് അമ്പലപ്പുഴ സാരഥിയുടെ നാടകം-കപടലോകത്തെ ശരികൾ. നാലിന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ.വൈകിട്ട് 7ന് കലാസാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.ദിവാകരൻ,സി.കെ.ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. രാത്രി 9.30ന് ദൃശ്യവേദിയുടെ കളിയാട്ടകാലം.അഞ്ചിന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ.വൈകിട്ട് 5ന് ഭജന.7ന് സംഗീതസപര്യ. 9.30ന് സ്വദേശാഭിമാനിയുടെ നാടകം-ഇന്നത്ത ചിന്താവിഷയം.ആറിന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ.വൈകിട്ട് 7ന് മഞ്ചു വെള്ളായണിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന കവിഅരങ്ങ് ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. പൂവച്ചൽ ഖാദർ,അമ്പലപ്പുഴ രാജഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 9.30ന് കെ.പി.എ.സിയുടെ നാടകം-ഈഡിപ്പസ്.
ഏഴാം തിയതി ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ. വൈകിട്ട് 7ന് ശ്രീനാരായണ ധർമ്മപ്രചാരണസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും.
രാത്രി 10ന് തിരുമല ചന്ദ്രൻ നയിക്കുന്ന കോമഡി ഉത്സവം. എട്ടിന് രാവിലെ പത്തിന് നിറപറയ്ക്കെഴുന്നള്ളിപ്പ്,ഊരുചുറ്റൽ.12.30ന് സമൂഹസദ്യ.രാത്രി 10ന് സിനിമാതാരം ആശാശരത്,പിന്നണി ഗായകരായ ഹരിശങ്കർ,ദുർഗ്ഗാ വിശ്വനാഥ്,കോമഡി താരങ്ങളായ അബി ആദർശ്,കലാഭവൻ സതീഷ് (നാടൻപാട്ട്)തുടങ്ങിയവർ അണിനിരക്കുന്ന മെഗാഷോ.ഒമ്പതിന് രാവിലെ 10.30ന് നിറപറയ്ക്കെഴുന്നള്ളിപ്പ്. 12.30ന് സമൂഹസദ്യ. വൈകിട്ട് 5ന് മതപ്രഭാഷണം. രാത്രി 8ന് ട്രാക്സിന്റെ ഗാനമേള. 11.30ന് പള്ളിവേട്ട.
പത്തിന് രാവിലെ 7ന് കാവടി ഘോഷയാത്ര. 8ന് പ്രഭാത ഭക്ഷണം. 11ന് ഗുരുദേവ പഠനശിബിരം.അരുമാനൂർ ജി.മാധവൻ.12.30ന് സമൂഹസദ്യ. 2ന് ഒാട്ടൻതുള്ളൽ. വൈകിട്ട് 4ന് ആറാട്ടിന് എഴുന്നള്ളിപ്പ്. പാമ്പാടി രാജൻ തിടമ്പേറ്റും. മറ്റ് ഗജവീരന്മാരും താളവാദ്യമേളങ്ങളും അകമ്പടിയാവും. 8ന് ആറാട്ടുകടവിൽ സായാഹ്ന ഭക്ഷണം. 11.30ന് ആറാട്ട്. വെളുപ്പിന് മൂന്നിന് കൊടിയിറക്ക്.,വെടിക്കെട്ട്.