f

ബാലരാമപുരം: റോ‌ഡരികിലെ മാലിന്യക്കൂനകളിൽ ഉദ്യാനമൊരുക്കി എൻ.എസ്.എസ് വോളന്റിയർമാർ. റോഡ‌രികുകൾ വൃത്തിയാക്കി പൂന്തോട്ടമൊരുക്കുന്ന ഉദ്യാനം പദ്ധതിക്ക് സ്വാമിവിവേകാനന്ദന്റെ ജന്മദിനമായ ലോകയുവജനദിനത്തിൽ കൈത്തറിനാട്ടിൽ തുടക്കമായി. വിവിധ കോളേജുകളിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബാലരാമപുരം –വിഴിഞ്ഞം റോഡിൽ എ.വി.തെരുവിലെയും ഹൗസിംഗ് ബോർഡ് കെട്ടിട സമുച്ചയത്തിന് മുന്നിലെയും മാലിന്യങ്ങൾ നെയ്യാറ്റിൻകര ഗവ. പോളിടെക്നിക്കിലെ എൻ.എസ്.എസ് വോളന്റിയർമാർ നീക്കം ചെയ്ത് ഉദ്യാനമൊരുക്കി. ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ അനു. എസ്.നായർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം എം. ബാബുജാൻ,​ അഡ്വ. ഫ്രെഡറിക് ഷാജി,​ എ.എസ്. മൻസൂർ,​ ലിയാഖത്ത് അലി,​ പ്രോജക്ട് അസി.ഹെഡ്. ആർ. ഗോപിക,​ പ്രോഗ്രാം ഓഫീസർ ജി. ഷൈജു,​ നാട്ടുക്കൂട്ടം കൂട്ടായ്മ ഭാരവാഹികളായ ഹലീൽ റഹ്മാൻ,​ ഷാജഹാൻ,​ സലീം,​ ഡ്രോപ്സ് ചാരിറ്റബിൾ ഗ്രൂപ്പ് സെക്രട്ടറി അബൂബക്കർ എന്നിവർ പങ്കെടുത്തു. വോളന്റിയർമാരായ വിഷ്ണു,​ സുധീഷ,​ ജോജി,​ രാജലക്ഷ്മി,​ മുഹമ്മദ് നസീർ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യാനമൊരുക്കിയത്. വിദ്യാർത്ഥികളിൽ മാലിന്യസംസ്കരണ ബോധം വളർത്താൻ നാരങ്ങാ മിഠായി എന്ന പേരിൽ മറ്റൊരു പദ്ധതിയും നടപ്പാക്കുമെന്നും സംഘാടകർ അറിയിച്ചു.