നേമം: പൊന്നുമംഗലം വാർഡിൽ 2017-18, 2018-19 സാമ്പത്തിക വർഷത്തെ 8 പദ്ധതികൾ നടപ്പിലാകുന്നു. പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളായതിനാൽ ഇവി ടുത്തെ ഉറവകളിൽ നിന്നും വെള്ളത്തിന്റെ ഒഴുക്കും സ്ഥിരമാണ്. ഇതിനാൽ വെള്ളായണി ജംഗ്ഷൻ- നെടുങ്കുളം റോഡ്, ലതനഗർ റോഡ്, ശിവജി നഗർ റോഡ്, പൊറ്റവിള റോഡ് എന്നിവിടങ്ങളിൽ നടക്കുന്ന ഓടനിർമ്മാണം പൂർത്തിയാകുന്നതോടെ ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് പരിഹാരമാകും. രണ്ട് സാമ്പത്തിക വർഷത്തിലായി ഓട നിർമ്മാണത്തിനുള്ള തുകയും കോർപ്പറേഷൻ അനുവദിച് ചു. പദ്ധതികൾ നട പ്പിലാക്കുന്നത് കോർപ്പറോഷൻ ഫണ്ട് ഉപയോഗിച്ചാണ്. നിർമ്മാണ ത്തിനുള്ള പ്ലാൻ തയാറായെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ കോൺട്രാക്‌ട്രർമാരെ കണ്ടെത്താൻ കഴിയാഞ്ഞതാണ് പദ്ധതി രൂപീകരിച്ചിട്ടും രണ്ട് വർഷത്തോളം താമസിച്ചതിന് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ ടെൻഡർ നടപടി പൂർത്തിയായതോടെ നിർമ്മാണ പ് രവർത്തനങ്ങൾ ധ്രുതഗതിയി ലാണ് നടക്കുന്നത്.
പദ്ധതികൾക്കായി അനുവദിച്ചത്
1. താഴ്ന്ന സ്ഥലത്തെ നാല് റോഡുകളിലായി ഓട നിർമ്മിക്കുന്നതിന് രണ്ട് സാമ്പത്തിക വർഷങ്ങളിലായി 1കോടി 40 ലക്ഷം
2. കാരയ്ക്കാമണ്ഡപത്തിന് സമീപം ലതനഗറിൽ അംഗൻവാടി ആരംഭിക്കുന്നതിന് 25 ലക്ഷം
3. കുളക്കുടിയൂർകോണം റസിഡന്റ്സ് അസോസിയേഷൻ പരിധിക്കുള്ളിലെ മടത്തിക്കുളം, കാരയ്ക്കാമണ്ഡപത്തിന് സമീപത്തെ കാടുകയറിയ പള്ളിക്കുളം എന്നിവ നവീകരിക്കാൻ 80 ലക്ഷം
4. പഴയ കാരയ്ക്കാ മണ്ഡപം ശിശുഭവൻ കെട്ടിടത്തിന്റ മുകളിൽ ഓടിറ്റോറിയം നിർമ്മാണത്തിന് 25 ലക്ഷം
മടത്തിക്കുളവും പള്ളിക്കുളവും നവീകരണത്തിന്റെ പകുതിയോളം ഇതിനോ ടകം കഴിഞ്ഞു. മടത്തിക്കുളത്തിലെ ചെളി കഴിഞ്ഞ വർഷം വൃത്തിയാക്കി കുളത്തിന്റെ ചുറ്റിനും സംരക്ഷണ ഭിത്തി നിർമ്മാണം നടന്നുവരികയാണ്. വർഷങ്ങളായി കാടുകയറി കിടക്കുന്ന പള്ളിക്കുളത്തിന്റെ സമീപത്ത് താമസിക്കുന്നവർക്ക് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായതോടെയാണ് കുളം നവീകരിക്കാൻ തീരുമാനമായത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള കുളത്തിലെ വെള്ളം വറ്റിക്കാൻതന്നെ ഒരാഴ്ചയോളം വേണ്ടിവരുമെന്നാണ് കരാറുകാരൻ ബിജു പറയുന്നത്. എന്നാൽ കുളത്തിന്റെ വശങ്ങൾ പൂഴിമണ്ണ് നിറഞ്ഞതിനാൽ കുളത്തിന്റെ വശങ്ങളിൽ നിന്നും മാറ്റുന്നത് സമീപത്തെ കെട്ടിടങ്ങൾക്ക് ബലക്ഷയത്തിന് കാരണമാകുമെന്ന് കാണിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ ദിവസങ്ങളോളം നിർമ്മാണം നിറുത്തിയ ശേഷമാണ് തുടങ്ങിയത്.