തിരുവനന്തപുരം: കവിയും അദ്ധ്യാപകനും പത്രാധിപരുമായിരുന്ന പുനലൂർ ബാലന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുനലൂർ ബാലൻ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കേരള സാഹിത്യ അക്കാഡമി, സാംസ്കാരിക വകുപ്പ്, പുനലൂർ ബാലൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 22ന് രാവിലെ 9ന് പുനലൂർ സ്വയംവര ആഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു പുരസ്കാരം നൽകുമെന്ന് വാർത്താസമ്മേളനത്തിൽ പുനലൂർ ബാലൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡി.സുരേഷ്കുമാർ, സെക്രട്ടറി വിഷ്ണുദേവ് വി, സന്ധ്യ ബാലൻ എന്നിവർ അറിയിച്ചു.