voters-list

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം 30 ലേക്ക് മാറ്റി. വോട്ടർപട്ടികയുടെ പകർപ്പ് എടുക്കുന്നതിനുള്ള സാങ്കേതിക സംവിധാനത്തിൽ പിശകുണ്ടായതിനെതുടർന്നാണിത്. അന്തിമ വോട്ടർപട്ടിക പ്രിന്റ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി അനുമതിക്കായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ഇലക്‌ഷൻ കമ്മിഷന് കത്ത് നൽകിയിരുന്നു. ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രിന്റിംഗിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം പരിശോധിക്കുമ്പോഴാണ് സാങ്കേതിക തടസം ശ്രദ്ധയിൽപെട്ടത്. തുടർന്നാണ് ഡൽഹിയിലെ കേന്ദ്ര ഒാഫീസിന്റെ അനുമതിയോടെ തീയതി നീട്ടിയത്. സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ പുതിയതായി ആറു ലക്ഷം പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്.