ആറ്റിങ്ങൽ: കരവാരം ഗ്രാമ പഞ്ചായത്തിലെ നിർധനരായ കിടപ്പുരോഗികൾക്ക് ജീവകാരുണ്യ സംഘടനയായ ടാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വീൽചെയറുകൾ വിതരണം ചെയ്‌തു. ആലംകോട് ഹൈസ്‌കൂളിന് സമീപം അയമ്പള്ളി കോളനിയിലെ രാധ, മണ്ണൂർ ഭാഗം കുഞ്ചുതോട്ടത്തിൽ അനീഷ് രാജ് എന്നിവർക്കാണ് ടാസ് ഫൌണ്ടേഷൻ 'കനിവ് ' പദ്ധതിപ്രകാരം വീൽചെയറുകൾ നൽകിയത്. വിതരണോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം എസ്. മധുസൂദനക്കുറുപ്പ്, ലോക്കൽ സെക്രട്ടറി എസ്.എം. റഫീക്, പഞ്ചായത്തു വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ, ബേബി ഗിരിജ, പള്ളിമുക്ക് നാസർ, ബൈജു സൂര്യോദയം, ടാസ് ഫൌണ്ടേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.