atl16jgh

ആറ്റിങ്ങൽ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസമേഖലയെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ശക്തമായി ചെറുക്കുമെന്നും കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എം.സലാഹുദ്ദീൻ പറഞ്ഞു. കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം ആറ്റിങ്ങൽ ഡയറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്കും അദ്ധ്യാപകർക്കും നൽകാള്ള ക്ഷാമബത്ത കുടിശ്ശിക അടിയന്തിരമായി അനുവദിക്കണമെന്നും ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് എസ്.സഫീനാബീവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിസാം ചിതറ, തെങ്ങുംകോട് സുരേഷ്, എസ്. ശ്രീലത, ജില്ലാ സെക്രട്ടറി എൻ. രാജ് മോഹനൻ, സംസ്ഥാന സമിതിയംഗം എ.ആർ. ഷമീം, എൻ. സാബു, കെ. ഉണ്ണികൃഷ്ണൻ നായർ, ആർ. ശ്രീകുമാർ, എ.ആർ. നസീം, സി.എസ്. വിനോദ്, പി. രാജേഷ്, കെ.എസ്. പുഷ്പ ചിത്ര എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പി. രാജേഷ് (പ്രസിഡന്റ്), പി. പ്രിൻസ് (സെക്രട്ടറി), എസ്. സഫീനാബീവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.