anukoolyam

ചിറയിൻകീഴ്: കയർ തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അഴൂർ പെരുങ്ങുഴി കുന്നിൽവീട്ടിൽ സനിതയ്ക്ക് നൽകി നിർവഹിച്ചു. ആയിരം രൂപയായിരുന്ന പ്രസവാനുകൂല്യം പതിനയ്യായിരം രൂപയായി വർദ്ധിപ്പിച്ചിരുന്നു.ചിറയിൻകീഴ് കയർ ക്ഷേമനിധി റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ കയർ ക്ഷേമനിധി ബോർഡംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കയർ ക്ഷേമനിധി ബോർഡംഗം അശോകൻ,കയർ സെന്റർ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.മണികണ്ഠൻ,റീജിയണൽ ഓഫീസർ ഉഷാകുമാരി, ജി.വ്യാസൻ തുടങ്ങിയവർ സംസാരിച്ചു.