ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം മാമത്തുവച്ച് വാഹനമിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് അശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു. ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കും. കറുത്ത നിറം 165 സെന്റീമീറ്റർ ഉയരം. താടി വളർത്തിയിട്ടുണ്ട്. മുടി ജഡ കെട്ടിയ നിലയിലാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ആറ്റിങ്ങൽ പൊലീസിൽ അറിയിക്കണം. ഫോൺ: 0470 2622444, 9497980145.