kerala-uni
kerala uni

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.ബി.എ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

എം.ഫിൽ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി, തമിഴ് എം.ഫിൽ (സി.എസ്.എസ്) 2017 - 2018 ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ എം.എ ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ 25 മുതൽ യൂണിവേഴ്സിറ്റി ഓഫീസിൽ നിന്നു കൈപ്പറ്റാം.


കോഴ്സ് പ്രവേശനം

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ കീഴിൽ കാഞ്ഞിരംകുളം കെ.എൻ.എം ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (6 മാസം) കോഴ്സിന്റെ അപേക്ഷാഫോറം കോളേജിന്റെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ യൂണിറ്റിൽ നിന്ന് 19 മുതൽ ലഭ്യമാണ്. യോഗ്യത: പ്ലസ്ടു. അപേക്ഷകൾ 26 വൈകിട്ട് 4 മണി വരെ സ്വീകരിക്കും. പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക്:9447713320.

ശില്പശാലയിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

മലയാള ഭാഷാഗവേഷണത്തിന്റെ രീതിശാസ്ത്രത്തെ സൈദ്ധാന്തികമായും പ്രായോഗികമായും അടുത്തറിയുന്നതിനുള്ള പതിനൊന്നു ദിവസത്തെ ശില്പശാല മലയാള വിഭാഗം സംഘടിപ്പിക്കുന്നു. വിജ്ഞാനധാരകളുടെ അതിർത്തികൾ അറിവുനിർമ്മിതിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ഭാഷാസാഹിത്യഗവേഷണത്തിന്റെ സാദ്ധ്യതകൾ വികസിപ്പിക്കുകയാണ് ഉദ്ദേശ്യം. വൈജ്ഞാനികാതീതം (ട്രാൻസ് - ഡിസിപ്ലിനാരിറ്റി) എന്ന സങ്കൽപനമാണ് ആ സാദ്ധ്യത. മൂന്ന് മണിക്കൂർ വീതമുളള ഇരുപതു സെഷനുകളും (പൊതുസംവാദത്തോടുകൂടി) പ്രതിനിധികളുടെ ലഘുപ്രബന്ധങ്ങളുടെ അവതരണവും ഉള്ള ശില്പശാലയിൽ കേരളത്തിനകത്തെയും പുറത്തെയും പ്രഗത്ഭരായ രീതിശാസ്ത്ര പണ്ഡിതരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ആകെ അൻപത് ഗവേഷകർക്കാണ് പ്രവേശനം. ശില്പശാലയിൽ പങ്കെടുക്കുന്നതിന് താത്പര്യമുളള ഗവേഷകർ, ഗവേഷണ മാർഗദർശിയുടെ ശുപാർശ, ഗവേഷണ രീതി ശാസ്ത്രത്തെക്കുറിച്ച് സ്വതന്ത്രമായി തയ്യാറാക്കിയ രണ്ട് പേജ് വിവരണം എന്നിവയടങ്ങുന്ന അപേക്ഷ മലയാളവിഭാഗം, കേരള സർവകലാശാല, കാര്യവട്ടം 695581 എന്ന വിലാസത്തിലോ masiddeek28@gmail.com എന്ന ഇമെയിലിലോ അയയ്ക്കാം.