തിരുവനന്തപുരം: കോൺഗ്രസിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ രണ്ടാംഘട്ട ജില്ലാ പര്യടനം ജനുവരി 24ന് ആരംഭിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
24ന് രാവിലെ 10ന് തിരുവനന്തപുരം, വൈകിട്ട് 3ന് കൊല്ലം, 25ന് രാവിലെ 10ന് പത്തനംതിട്ട, വൈകിട്ട് 3ന് കോട്ടയം, 26ന് രാവിലെ 10ന് ആലപ്പുഴ, വൈകിട്ട് 3ന് എറണാകുളം എന്നിങ്ങനെയാണ് പര്യടനം.
ജില്ലാ കോൺഗ്രസ് യോഗത്തിനു ശേഷം മുകുൾ വാസ്നിക് നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തും.

29ന് എറണാകുളത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കൺവെൻഷന്റെയും ഫെബ്രുവരി 3 മുതൽ കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന പ്രചാരണ ജാഥയുടെയും മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ നേതൃയോഗങ്ങൾ നാളെ അരംഭിക്കും.
നാളെ രാവിലെ 10ന് വയനാട് വൈകിട്ട് 3ന് കോഴിക്കോട്, 19ന് രാവിലെ 10ന് കാസർകോട്, വൈകിട്ട് 3ന് കണ്ണൂർ, 20ന് രാവിലെ 10ന് മലപ്പുറം, വൈകിട്ട് 3ന് പാലക്കാട്, 21ന് രാവിലെ 10ന് തൃശൂർ, വൈകിട്ട് 3ന് എറണാകുളം, 22ന് രാവിലെ 10ന് തിരുവനന്തപുരം, 24ന് രാവിലെ 10ന് കൊല്ലം വൈകിട്ട് 3ന് പത്തനംതിട്ട, 25ന് രാവിലെ 10ന് കോട്ടയം വൈകിട്ട് 3ന് ഇടുക്കി, 26ന് രാവിലെ 10ന് ആലപ്പുഴ എന്നിങ്ങനെയാണ് ജില്ലാ നേതൃയോഗങ്ങൾ.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പ്രവർത്തക സമിതി അംഗം പി.സി.ചാക്കോ, കെ.പി.സി.സി പ്രചാരണസമിതി ചെയർമാൻ കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.