visa-cheating-case

തിരുവനന്തപുരം: മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ 19 മലയാളികൾ നോർക്ക റൂട്ട്സിന്റെ ഇടപെടലി

ൽ തിരിച്ചെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ 18പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്. ജനുവരി 6നും 10നുമായി രണ്ടു സംഘങ്ങളായിട്ടായിരുന്നു തട്ടിപ്പിനിരയായവർ തിരികെ കൊച്ചിയിലെത്തിയത്. കഴിഞ്ഞ വർഷം നവംബർ 24നാണ് അഞ്ചുതെങ്ങ് സ്വദേശികളായ ജസ്​റ്റിൻ, പ്രിത്താസ് ആന്റണി, റെയ്‌സൺ ഫ്രാൻസിസ്, വർഗീസ് സെബാസ്​റ്റ്യൻ, വിജയ് അന്തോൻസ്, സിജോ സാബു, സ്‌​റ്റെബിൻ.ആർ, ജിത്തു.സി, സജു.എ, ജോൺസൺ, കൊല്ലം സ്വദേശി സോമജ് മോഹനൻ തുടങ്ങിയവരുൾപ്പെടെ 19പേർ കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടത്.

ക്വാലാലംപൂരിൽ നിന്നും 420 കിലോമീറ്റർ ദൂരെയുള്ള ജോഹറിലെ ക്യാംപിൽ ഇവരെ എത്തിച്ചെങ്കിലും 33 ദിവസം ജോലിയൊന്നും ലഭിക്കാതെ അവിടെ കഴിയേണ്ടി വന്നെന്ന് ഇവർ പറയുന്നു. അതിനു ശേഷം ആറുപേരെ മ​റ്റൊരിടത്തേക്ക് ജോലിക്കായി കൊണ്ടുപോയി. കബളിപ്പിക്കപ്പെട്ട വിവരം ഇവർ നാട്ടിലറിയിക്കുകയും തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസി ഇടപെടുകയുമായിരുന്നു. 37 ദിവസത്തെ എംബസി വാസത്തിനും 25000 രൂപ പിഴയൊടുക്കിയതിനും ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങിയത്. ഇവർ തട്ടിപ്പിനിരയായ വിവരമറിഞ്ഞ് ബന്ധുക്കൾ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് നോർക്ക അധികൃതർ ഇടപെട്ടത്. വക്കം നിലക്കാമുക്ക് സ്വദേശിയാണ് തൊഴിൽ വിസയെന്ന പേരിൽ ഒരു മാസത്തെ വിസി​റ്റിംഗ് വിസ നൽകി ഇവരെ കബളിപ്പിച്ചത്. 75,000 മുതൽ 85,000 രൂപ വരെ നൽകിയാണ് ഇവർ മലേഷ്യയിലേക്ക് പോയത്.