politics

നെടുമങ്ങാട്: നെടുമങ്ങാട്ടെ പ്രധാന പൊലീസ് ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പിയോ ഡി.വൈ.എഫ്.ഐയോ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. ജയിലിൽ കഴിയുന്ന ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി നെടുമങ്ങാട് വി. ശ്രീകുമാറിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കച്ചവട സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും അഭയം നേടിയ ബി.ജെ.പി പ്രവർത്തകരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നെന്നും കെ.പി. ശശികല പറഞ്ഞു. കൗൺസിലർമാരായ സുമയ്യ മനോജ്, സംഗീതരാജേഷ് , ആനാട് രമ്യ എന്നിവരുടെ വീടുകളും സന്ദർശിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സംസ്ഥാന ട്രഷറർ അരവിന്ദാക്ഷൻ, ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ, ബി.ജെ.പി ജില്ലാ സെക്രട്ടറി എം. ബാലമുരളി, മണ്ഡലം ജനറൽ സെക്രട്ടറി വി. ദിനേശ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.