ലണ്ടൻ : കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ടോട്ടൻഹാമിന്റെ സ്ട്രൈക്കർ ഹാരികേനിന് രണ്ട് മാസത്തിലേറെ വിശ്രമം വേണ്ടിവരും. വെംബ്ളിയിൽ നടന്ന മത്സരത്തിൽ ഫിൽജോൺസ്, വിക്ടർ ലിൻഡെലോഫ് എന്നിവരുമായി പന്തിനായി പൊരുതുന്നതിനിടെയാണ് കേനിന് പരിക്കേറ്റത്. ഇടത് കാൽക്കുഴയ്ക്കാണ് പരിക്ക്. തുടർച്ചയായ മൂന്നാം സീസണിലാണ് ഇംഗ്ളണ്ട് ക്യാപ്ടൻ കൂടിയായ കേനിന് പരിക്കുമൂലം മത്സരങ്ങൾ നഷ്ടമാകുന്നത്.