ആര്യനാട്:കർഷകരെ രക്ഷിക്കൂ കാർഷിക മേഖല സംരക്ഷിക്കൂ എന്ന മുദ്രാവാക്യമായുർത്തി രാജ്ഭവൻ മാർച്ചിന് മുന്നോടിയായി എൽ.ജെ.ഡി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.അരുവിക്കരനിയോജക മണ്ഡലം പ്രസിഡന്റ് ആലുംമൂട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.ഭദ്രം.ജി.ശശി, ആര്യനാട് സുരേഷ്,വിഴിഞ്ഞം ജയകുമാർ, കുറ്റിച്ചൽ ഷമിം, എൽ.ആർ.സുദർശനൻ,മൈലംസത്യനേശൻ,കുമാരി അനിത,പുളിച്ചാമല രതീഷ് എന്നിവർ സംസാരിച്ചു.