നെയ്യാറ്റിൻകര: താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻ സംഘടിപ്പിച്ച കലോത്സവം സമാപിച്ചു. കലാതിലകമായി വെൺപകൽ പി.ടി.പി. നഗർ റസിഡന്റ്സ് അസോസിയേഷനിലെ കൃഷ്ണനന്ദയും കലാപ്രതിഭയായി പൂജനഗർ റസിഡന്റ്സ് അസോസിയേഷനിലെ അനൂപ് ശങ്കറെയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൂട്ടപ്പന മാതൃക റസിഡന്റ്സ് അസോസിയേഷൻ നെയ്യാറ്റിൻകര മോഹനചന്ദ്രൻ സ്മാരക എവർറോളിങ് ട്രോഫി കരസ്ഥമാക്കി.എൽ.പി. വിഭാഗം പ്രതിഭകളായി കൂട്ടപ്പന മാതൃക റസിഡൻറ്‌സ് അസോസിയേഷനിലെ സൗരവ് സിനുവും തിരുപുറം റസിഡന്റ്സ് അസോസിയേഷനിലെ ഗായത്രി എസ്.നായരും തിരഞ്ഞെടുക്കപ്പെട്ടു. യു.പി. വിഭാഗത്തിൽ കൂട്ടപ്പന മാതൃക റസിഡന്റ്സ് അസോസിയേഷനിലെ അനന്തപദ്മനാഭനും അമ്മൻ നഗർ റസിഡന്റ്സ് അസോസിയേഷനിലെ അനന്തമോഹനനെയും തിരഞ്ഞെടുത്തു.ഹയർ സെക്കൻഡറി വിഭാഗത്തിൽ കലാതിലകമായി വെൺപകൽ പി.ടി.പി. നഗർ റസിഡന്റ്സ് അസോസിയേഷനിലെ അപർണ എസ്.അനിൽ തിരഞ്ഞെടുക്കപ്പെട്ടു. കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം 19ന് വൈകിട്ട് 4ന് അക്ഷയ വാണിജ്യ സമുച്ചയത്തിൽ ഫ്രാൻ വാർഷികസമ്മേളനത്തിൽ വിതരണം ചെയ്യും. വാർഷികസമ്മേളനം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി.നായർ ഉദ്ഘാടനം ചെയ്യും.