ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 650/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികയ്ക്ക് 18, 19, 22 തീയതികളിലും, കാറ്റഗറി നമ്പർ 448/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ തസ്തികയ്ക്ക് ഇന്നും കാറ്റഗറി നമ്പർ 213/2018 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ നേത്ര തസ്തികയ്ക്ക് 18, 19, 21 തീയതികളിലുമായി പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തുന്നു.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പാലക്കാട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 340/2016 പ്രകാരം സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22 വരെ പാലക്കാട് ജില്ലയിൽ കല്ലേക്കാട് ഡി.എ.ആർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 6 മണി മുതൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒ.ടി.ആർ പ്രൊഫൈൽ സന്ദർശിക്കുക.