politics

നെടുമങ്ങാട് : കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നെടുമങ്ങാട് സംഘടിപ്പിച്ച മെഗാസെമിനാർ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ അഡ്വ.ആർ.ജയദേവന്റെ അദ്ധ്യക്ഷതയിൽ ജനറൽ കൺവീനർ എ.നജീബ് സ്വാഗതം പറഞ്ഞു.കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.പി സന്തോഷ്‌ കുമാർ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഷിജുഖാൻ നെടുമങ്ങാട് എന്നിവർ പ്രസംഗിച്ചു.കൺവീനർ കെ.സനൽകുമാർ നന്ദി പറഞ്ഞു.