വിതുര: ചായം അരുവിക്കരമൂല ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 19 ,20 , 21 തീയതികളിൽ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വിനുകുമാറും,സെക്രട്ടറി ഗിരീഷ് കുമാറും അറിയിച്ചു.19 രാവിലെ പതിവ് പൂജകൾക്ക് ശേഷം 8 ന് സമൂഹ പൊങ്കാല .ഉച്ചയ്ക്ക് 12 . 30 ന് അന്നദാനം,വൈകുന്നേരം 4 .30 ന് ശനീശ്വര ഹോമം.രാത്രി 7 ന് വലിയകാണിക്ക. 7 .30 ന് ശ്രീ ദുർഗാകലാക്ഷേത്രയുടെ കീഴിൽ നൃത്തം,ചെണ്ട എന്നീ ഇനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റം.20 ന് ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് അലങ്കാരദീപാരാധന, ഭഗവതിപൂജ,പുഷ്പാഭിഷേകം,രാത്രി 7 .30 ന് അഗ്നിക്കാവടി. സമാപനദിനമായ തിങ്കളാഴ്ച രാവിലെ 9 ന് കാവടി ഘോഷയാത്ര.ഉച്ചയ്ക്ക് 2 മണിക്ക് അന്നദാനം.രാത്രി 7 .30 ന് കളമെഴുത്തും പാട്ടും.