ആറ്റിങ്ങൽ: കരിച്ചിയിൽ പനവേലിപ്പറമ്പ് ശാസ്താംകാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവം 19 മുതൽ 26 വരെ നടക്കും. 19 ന് രാവിലെ 5.30ന് മഹാഗണപതി ഹോമം,​ വൈകിട്ട് 5.30ന് ഭഗവതി സേവ,​ രാത്രി 7 ന് കൊടിയേറ്റ്. 8 ന് കളമെഴുത്തും ശാസ്താം പാട്ടും. 9 ന് മേജർസെറ്റ് കഥകളി. കഥ: നളചരിതം. 20 ന് രാവിലെ 9 ന് തിലപായസ പൊങ്കാല,​ 11.30ന് സമൂഹ സദ്യ,​ വൈകിട്ട് 5.30ന് ഭഗവതി സേവ,​ 6 ന് സോപാന സംഗീതം,​ രാത്രി 9 ന് കരോക്കെ ഗാനമേള,​ 10.30ന് നാടകം. 21 ന് രാവിലെ 6.30 ന് മഹാ മൃത്യുഞ്ജയ ഹോമം,​ രാത്രി 9 ന് ഓട്ടൻതുള്ളൽ 10മുതൽ ചാറ്റ് പാട്ട്,​ 22 ന് രാവിലെ 10.30ന് നാഗരൂട്ട്,​ രാത്രി 9 ന് സംഗീത സന്ധ്യ,​ 23 ന് രാവിലെ 10 ന് മഹാ ശനീശ്വര പൂജ,​ രാത്രി 9 ന് നൃത്താർച്ചന,​ 24 ന് രാത്രി 9 ന് നാടകം. 25 ന് രാവിലെ 11 മുതൽ അന്നദാനം,​ രാത്രി 8 ന് പള്ളിവേട്ട എഴുന്നള്ളത്ത്,​ 26 ന് ഉച്ചയ്ക്ക് 2.30ന് ആറാട്ട് എഴുന്നള്ളത്ത്,​ വൈകിട്ട് 5.30ന് ഭക്തി ഗാന സുധ,​ രാത്രി 10 ന് നാടൻപാട്ട്.