kerala-uni
kerala uni

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷൻ പരീക്ഷയുടെ വീഡിയോ പ്രോജക്ട് പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ 25 വരെ അതതു കോളേജുകളിൽ വച്ചും ഒന്നാം സെമസ്റ്റർ ബി.എം.എസ് (ഹോട്ടൽ മാനേജ്‌മെന്റ് (354)) & ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് (242) പരീക്ഷകളുടെ പ്രാക്ടിക്കൽ 22 മുതലും നടത്തും.


ടൈംടേബിൾ

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, മൂന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷ (2013 സ്‌കീം റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) 25 മുതൽ ആരംഭിക്കും.

29 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.എ/എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


ലാബ്

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസിന്റെ (2017 ബാച്ച്) ലാബ് (DBMS) 19 ന് ഉണ്ടായിരിക്കുന്നതല്ല. 20 ലെ ലാബിന് മാറ്റമില്ല.


അപേക്ഷ ക്ഷണിക്കുന്നു

സർവകലാശാലയിലെ സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ സ്റ്റഡീസ് നടത്തുന്ന ഒരു വർഷ 'ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ്' കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫീസായ 200 രൂപയും ചെലാൻ അല്ലെങ്കിൽ SBI-DD ആയി Finance Officer, University of Kerala യുടെ പേരിൽ അടച്ച്, അപേക്ഷാഫോറത്തോടൊപ്പം Hon.Director, Centre for Translation and Translation Studies, Arts Block II, University of Kerala, Kariavattom P.O., Thiruvananthapuram - 81 വിലാസത്തിൽ ഫെബ്രുവരി 15 നകം കിട്ടത്തക്കവിധം ഒറിജിനൽ ചെലാൻ/ഡി.ഡി സഹിതം അയയ്ക്കണം. ബാങ്ക് ഡി.ഡി എടുക്കുന്നവർ 10 രൂപ കൂടി (210 രൂപ) അധികം അടയ്‌ക്കണം. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: Hon.Director, CTTS Mob. 9207639544, 9349439544