vigilance

തിരുവനന്തപുരം: ചരക്കുലോറികളിൽ അമിതഭാരം കയറ്റി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വൻ നികുതിവെട്ടിപ്പ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. ആറു മണിക്കൂർ 34റോഡുകളിൽ മിന്നൽ പരിശോധനയിൽ ഏഴു ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് പിടികൂടി. ക്രമക്കേടുകളുടെ വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിൻ അറിയിച്ചു.

385വാഹനങ്ങൾ പരിശോധിച്ചു

3,33,400രൂപ പിഴ ഈടാക്കി

3,59,000രൂപ പിഴയടയ്ക്കാൻ നോട്ടീസ്

ഹരിപ്പാട് - കായംകുളം ദേശീയപാതയിൽ 11ലോറികളിൽ ഓവർലോഡ്

അഞ്ച് ലോറികൾക്ക് 24,000രൂപ പിഴയിട്ടു.

ആറെണ്ണത്തിന് 1,36000രൂപ പിഴയടയ്ക്കാൻ നോട്ടീസ്

ചേർത്തലയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ 1000രൂപ പിഴയിട്ട ലോറിയിൽ വിജിലൻസ് ഓവർലോഡ് കണ്ടെത്തി 10,000 രൂപ പിഴയിട്ടു.

ചേർത്തലയിൽ 8 ലോറികൾക്ക് അരലക്ഷം രൂപ പിഴ.

കോട്ടയത്ത് 25 ലോറിയുടമകൾ 1,30000 രൂപ പിഴ അടച്ചു.

1,76000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി.

പാലക്കാട് 6 ലോറികളും കൊല്ലത്ത് 17 ലോറികളും പിടികൂടി പിഴയിട്ടു.

ഒരു പാസുപയോഗിച്ച് രണ്ട് വാഹനങ്ങൾ പൊന്നാനി ചെക്ക് പോസ്​റ്റ് കടന്നുപോയി.

പാസിന്റെ ഫോട്ടോകോപ്പി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.