പാലോട് : നന്ദിയോട് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭകൾ ആരംഭിച്ചു. ഇന്ന് രാവിലെ 11 ന് കള്ളിപ്പാറ ഗ്രാമസഭയും ഉച്ചയ്ക്ക് 2 ന് കുറുന്താളി ഗ്രാമസഭയും പാലോട് എൽ.പി.എസിൽ നടക്കും. മറ്റു വാർഡുകളിൽ ഗ്രാമസഭ ചേരുന്ന തീയതി, സമയം, സ്ഥലം എന്നിവ ചുവടെ. ആനകുളം- 19 നു രാവിലെ 10 ന് ചെല്ലഞ്ചി എൽ.പി.എസ്, പാന്ധ്യൻപാറ- ഉച്ചയ്ക്ക് 2 ന് പാലുവള്ളി സെന്റ് ജോസഫ് യു.പി.എസ്, മീന്മുട്ടി- 20 നു ഉച്ചയ്ക്ക് 2 ന് പാലുവള്ളി സെന്റ് ജോസഫ് യു.പി.എസ്, പുലിയൂർ-24 നു രാവിലെ 10 ന് ഡി.ബി.എൽ.പി.എസ്, പാലോട്-ഉച്ചയ്ക്ക് 2 ന് എ.എ. ഓഡിറ്റോറിയം, താന്നിമൂട്-25 നു രാവിലെ 10 ന് ആലംപാറ ശ്രീനാരായണ സംഘം, ആലംപാറ-ഉച്ചയ്ക്ക് 2 ന് നളന്ദ ടി.ടി.ഐ, ആലുംകുഴി-26 നു രാവിലെ 10 ന് ഇളവട്ടം എൽ.പി.എസ്, നന്ദിയോട്-ഉച്ചയ്ക്ക് 2 ന് നന്ദിയോട് എൽ.പി.എസ്, പേരയം -28 നു രാവിലെ 10 ന് പേരയം മാർക്കറ്റ് ഗ്രണ്ട്, പാലുവള്ളി 11ന് സെന്റ് ജോസഫ് യു.പി.എസ്, നവോദയ-29 നു രാവിലെ 10 ന് പാലുവള്ളി ഗവ.യു.പി.എസ്, പച്ച-ഉച്ചയ്ക്ക് 2 ന് പാലുവള്ളി ഗവ.യു.പി.എസ്, കുറുപുഴ -30 നു രാവിലെ 10 ന് കുറുപുഴ ഗവ.എൽ.പി.എസ്. വട്ടപ്പൻകാട് -ഉച്ചയ്ക്ക് 2 ന് പാലുവള്ളി ഗവ.യു.പി.എസ്.